ബാറുകള്‍ തുറക്കുന്നത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍; കോടിയേരി

kodiyeri kodiyeri balakrishnan BJP

പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ നയമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല. തെറ്റായ പല പ്രചാരണങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ പലരും ഉയര്‍ത്തുന്നുണ്ട്. അതെല്ലാം പൊള്ളയായ വാദങ്ങളാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top