മോദി മുക്ത ഭാരതത്തിനായി അണിചേരണം; രാജ് താക്കറെ

മോദിക്കെതിരെയും എന്‍ഡിഎ മുന്നണിക്കെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രാജ് തക്കറെ രംഗത്ത്. 2019ല്‍ മോദി മുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നാണ് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ പറഞ്ഞത്. മോദി ഭരണത്തില്‍ രാജ്യം മടുത്തിരിക്കുകയാണ്. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യമല്ല നടപ്പിലാക്കേണ്ടത്. മറിച്ച്, മോദി മുക്ത ഭാരതമാണ് ഇന്നത്തെ രാജ്യത്തിന് ആവശ്യം. അത് നടപ്പിലാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാനും പോരാടാനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാര്‍ക്കിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവയൊണ് മോദിയ്‌ക്കെതിരെ സഖ്യമുണ്ടാക്കണമെന്ന താക്കറെയുടെ ആഹ്വാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here