ഷുഹൈബ് വധം; രക്തസാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു

suhaib

ഷുഹൈബ് വധത്തില്‍ പ്രതികളുടേയും സാക്ഷികളുടേയും രക്ത സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. സിബിഎെ‍ അന്വേഷണം സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്. ശുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട റിയാസ്, നൗഷാദ്, ഇസ്മയില്‍ എന്നിവരുടെയും റിമാന്‍ഡിലായ പ്രതികളുടെയും രക്തവും മുടിയും നഖവും പരിശോധനയ്ക്കയച്ചു. അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉറപ്പിക്കുന്നതിനും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ശാസ്ത്രീയമായി തെളിയിക്കുന്നതിനുമാണ് പരിശോധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top