ലൈംഗിക ആരോപണം; ജെഎന്‍യു പ്രൊഫസര്‍ അറസ്റ്റില്‍

infamous robber mariyarpootham caught by kochi police

അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കു​ന്നെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​തു​ൽ ജോ​ഹ്റി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഇ​ര​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ​ന്ന് ജോ​ഹ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് ജോ​ഹ്റി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ഠി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ​പ്പ​റ്റി മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി സ്പ​ർ​ശി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top