നിധി കണ്ടെത്താൻ മനുഷ്യബലി; പൂജാരി അടക്കം 3 പേർ അറസ്റ്റിൽ

murder

നിധി കണ്ടെത്താൻ മനുഷ്യനെ ബലി നൽകിയ പൂജാരി അടക്കം 3 പേർ അറസ്റ്റിൽ. കർണ്ണാടകയിലെ ശിക്കാരിപുരയ്ക്കടുത്തു അഞ്ചനപുരയിലെ കർഷകനായ ശേഷനായികിനെ(65) ആണു ബലി നൽകിയത്. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരി ശേഖരപ്പ ഉൾപ്പടെ പ്രദേശ വാസികളായ രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീർ എന്നിവരെയും സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിനു സമീപം നിധി നിക്ഷേപം ഉള്ളതായും ഇതു ലഭിക്കണമെങ്കിൽ നരബലി നടത്തണം എന്നും പൂജാരിയായ ശേഖരപ്പ പറഞ്ഞതിനെ തുടർന്ന് തൊട്ടടുത്ത് തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന ശേഷ നായിക്കിന്റെ കഴുത്തറുത്തു ബലി നൽകുകയായിരുന്നു.

ഈ മാസം ഏഴിനു ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയിൽ അഞ്ചനപുരയിലെ കമുകിൻ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ മകൻ പൊലീസിൽ പരാതി നൽകി. ഈ അന്വേഷണമാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക രഹസ്യം പുറത്തുവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top