ശശികലയ്ക്ക് പരോൾ

shashikala gets parole

ശശികലയ്ക്ക് പതിനഞ്ച് ദിവസത്തേക്ക് പരോൾ. അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറൽസെക്രട്ടറി വി.കെ ശശികലക്ക് ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ശശികലയുടെ ഭർത്താവ് മരിച്ചത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് നടരാജൻ അന്തരിച്ചത്. അഞ്ചുമാസം മുമ്പ് കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് മാർച്ച് 16നാണ് വീണ്ടും ആശുപത്രിയിലാക്കിയത്.

അനധികൃതസ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല ഭർത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top