സ്ത്രീകൾ പർദ്ദ ധരിക്കേണ്ടതില്ല : സൗദി കിരീടാവകാശി

saudi crown prince says abaya not necessary

സൗദി അറേബ്യയിൽ സ്ത്രീകൾക്ക് പർദ്ദ നിരബന്ധമാക്കേണ്ടതില്ലെന്ന് സൗദി കരീടാവകാശി. സ്ത്രീകൾ പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും പർദ്ദ നിർബന്ധമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാൽ ഒരിടത്തും അബായ ആണ് സ്ത്രീകൾ ധരിക്കേണ്ടതെന്ന് നിഷ്‌കർഷിക്കുന്നില്ലെന്നും സൽമാൻ രാജകുമാരൻ പറയുന്നു.

1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം സൗദിയും തീവ്ര ഇസ്ലാമിന്റെ പാതയിലെത്തി. അതിനുമുമ്പ് ഇവിടെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

abaya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top