ശോഭന ജോര്‍ജ്‌ ഇടതുപാളയത്തിലേക്ക്

Shobana George

കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് എത്തുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇന്നത്തെ ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ശോഭന ജോര്‍ജ്ജ് സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായി 3 തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ശോഭന ജോര്‍ജ്ജ്. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭന ജോര്‍ജ്ജ് 3966 വോട്ടുകളാണ് നേടിയത്. അതിനുശേഷം കോണ്‍ഗ്രസുമായി ശോഭന ജോര്‍ജ്ജ് അകല്‍ച്ചയിലായിരുന്നു. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി ശോഭന ജോര്‍ജ്ജ് പ്രചാരണത്തിനിറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top