Advertisement

ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തി

March 20, 2018
Google News 0 minutes Read
two headed snake found in florida

ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തി. മലമ്പാമ്പ് വിഭാഗത്തിൽ പെട്ട പാമ്പ് ഫളോറിഡയിലെ ഒരു മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാണ്. പാമ്പുപിടുത്തക്കാരുടെ കയ്യിൽ എത്തുമ്പോൾ പാമ്പിൻറെ പ്രായം രണ്ടാഴ്ചയായിരുന്നു. രണ്ട് തല അപൂർവ്വമായി സംഭവിക്കാവുന്ന പ്രതിഭാസമാണെന്ന് ഡോക്ടർമാർ പറയുന്നത്.

എന്നാൽ ഡോക്ടർമാരെ ഞെട്ടിപ്പിച്ചത് മറ്റൊരു സംഗതിയാണ്.
പാമ്പിനെ വിശദമായി പരിശോധിച്ചപ്പോൾ ഈ പാമ്പിനുള്ളിൽ രണ്ട് ഹൃദയം കണ്ടെത്തി. രണ്ട് ഹൃദയത്തിലും രക്ത പര്യയന വ്യവസ്ഥ പ്രവർത്തിക്കുന്നുണ്ട്. ഒരു പുറം പാളിക്കുള്ളിൽ രണ്ട് പാമ്പുകൾ ചേർന്നിരിക്കുകയാണെന്നാണ് ഡോക്ടർമാർ വിഷയത്തിൽ ഒടുവിലെത്തിയ നിഗമനം. വ്യത്യസ്ഥ ദഹന വ്യവസ്ഥയും ഇവർക്കുണ്ട്. എന്നാൽ വൃക്കയടക്കമുള്ള അവയവങ്ങൾ ഇവ പരസ്പരം പങ്ക് വെയ്ക്കുകയാണ്.

ഈ പാമ്പുകൾക്ക് വലിയ ജീവിതകാലം ഉണ്ടാകാറില്ല. ആന്തരിക അവയവങ്ങളുടെ തകരാറുകളോ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷമോ ഇവയുടെ ജീവൻ എടുക്കുമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here