ജി.സുധാകരനെതിരെ വയല്‍ക്കിളികള്‍; മാര്‍ച്ച് 25ന് പ്രതിഷേധ മാര്‍ച്ച്

ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളിപറഞ്ഞ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ വിമര്‍ശിച്ച് വയല്‍ക്കിളി കൂട്ടായ്മ നേതാവ് സുരേഷ് കീഴാറ്റൂര്‍ രംഗത്ത്. ഇടതുപക്ഷത്തിന്റെ ചരിത്രം മറക്കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. സിപിഎം അവരുടെ മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയല്‍ക്കിളികളെ കഴുകന്‍മാരെന്ന് വിളിച്ച മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം ഏറെ വിവാദമായതിനു പിന്നാലെയാണ് വയല്‍ക്കിളികള്‍ മന്ത്രിക്കെതിരെ രംഗത്ത് വന്നത്. അതേ സമയം, വരുന്ന ഞായറാഴ്ച തളിപ്പറമ്പില്‍ നിന്ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സംഘടന നേതൃത്വം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here