കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Ravisankar prasd

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജിന് കൈമാറിയത് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 2010ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേബ്രിഡ്ജ് അനലിറ്റിക്ക വെബ്‌സൈറ്റില്‍ സൂചിപ്പിച്ചത്. ഇത് കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ബിജെപിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അങ്ങേയറ്റം മോശമാണെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top