മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ

nicolas sarkozy arrested

മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് പൊലീസ് നിക്കോളസ് സർക്കോസിയെ അറസ്റ്റ് ചെയ്തത്. 2007 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. കേസിൽ സർക്കോസിയെ പെലീസ് വിശദമായി ചോദ്യം ചെയ്‌തേക്കും.

2007 ൽ തെരഞ്ഞെടുപ്പ് വിജയത്തിനായി മുൻ ലിബിയൻ പ്രസിഡൻറ് മുഹമ്മർ ഗദ്ദാഫിയിൽ നിന്ന് പണം കൈപ്പറ്റി എന്ന കേസിലാണ് സർക്കോസിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top