അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്. മേരിലാന്റിലെ ഗ്രേറ്റ് മിൽസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്നലെ നടന്ന വെടിവെപ്പിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് പരിക്കേറ്റത്. ഇതിൽ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. 17 കാരനായ വ്യക്തിയാണ് വെടിവെപ്പ് നടത്തിയത്. ഇയാൾ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻറെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെട്ടു. വെടിവെപ്പ് നടന്നപ്പോൾ പല വിദ്യാർഥികളും ഡസ്‌ക്കുകൾക്കിടയിൽ ഒളിക്കുകയായിരുന്നു. ഇതിനാൽ പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അമേരിക്കയിൽ തോക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശക്തമായ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here