ഷൂട്ടിങ്ങ് സെറ്റിൽ അപകടം; നടി നടാഷ ഗുരുതരാവസ്ഥയിൽ

natasha

ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടർന്ന് നടി നടാഷ ഗുരുതരാവസ്ഥയിൽ. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയിൽ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.

അവിടെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബഞ്ചീ ജംപിങ്ങിൽ പങ്കെടുക്കുകയായിരുന്നു താരം. കാലിൽ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.

തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2006 ൽ നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top