ഷുഹൈബ് വധക്കേസില്‍ ക്രിമിനല്‍ അപ്പീല്‍ ഹൈക്കോടതി തന്നെ പരിഗണിക്കും

ഷുഹൈബ് വധക്കേസില്‍ ക്രിമിനല്‍ അപ്പീല്‍ ഹൈക്കോടതി തന്നെ പരിഗണിക്കും. അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്റെ തടസ്സ വാദം നിലനില്‍ക്കില്ലെന്ന് കണ്ട് കോടതി തള്ളി. അപ്പീലില്‍ വിശദമായ വാദം വേനലവധിക്ക് ശേഷമുള്ള ആദ്യ ആഴ്ച കേള്‍ക്കും. ഹൈക്കോടതി റൂള്‍ 5 പ്രകാരം സംസ്ഥാനത്തെ കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന രുപീകരണത്തിന് ശേഷം നിയമസഭ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കി നിയമം പാസാക്കിയിട്ടുണ്ട്. ഇതാടെ തിരുകൊച്ചി ,മലബാര്‍ വേര്‍തിരിവ് ഇല്ലാതായെന്നും ഏകീകരണം നിലവില്‍ വന്നന്നും കോടതി വ്യക്തമാക്കി.
സംഭവം നടന്ന മട്ടന്നൂര്‍ മലബാര്‍ പ്രവിശ്യയുടെ ഭാഗമായിരുന്നെന്നും പഴയ പേറ്റന്റ്. ആക്ട് പ്രകാരം ഹൈക്കോടതിക്ക് അധികാരമില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. സംഭവം നടന്ന കേസ് കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്നും. പല ഹൈക്കോടതികളും മദ്രാസ് പേറ്റന്റ് നിയമം പിന്തുടരുന്നുണ്ടങ്കിലും.കേരളം നിയമം പാസാക്കിയതോടെ ഇവിടെ ബാധകമല്ലന്നും കോടതി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here