മരണം വരെ സമരം ചെയ്യാന്‍ തയ്യാറെന്ന് അണ്ണാ ഹസാരെ

Anna Hasare

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യാനും തയ്യാറെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്ത് ആ​രം​ഭി​ച്ച ഹ​സാ​രെ​യു​ടെ സ​മ​രം ഇ​ന്ന് ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഹ​സാ​രെ​യ്ക്കു പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​മ​രം അ​ട്ടി​മ​റി​ക്കാ​നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. തന്റെ സമരത്തിന് ആദ്യ കാലങ്ങളില്‍ പിന്തുണ നല്‍കിയ സുഷ്മ സ്വരാജ് അടക്കമുള്ള നേതാക്കള്‍ ഇന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top