ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയും എന്‍ഡിഎ മുന്നണി വിട്ടു

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ടു. ഗൂര്‍ഖ ജനതയോട് ബി.ജെ.പി ചതി നടത്തിയെന്ന് ആരോപിച്ചാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്ന് ജിജെഎം മേധാവി എല്‍.എം ലാമ അറിയിച്ചു. ബി.ജെ.പി നയിക്കുന്ന മുന്നണിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും ലാമ കൂട്ടിച്ചേര്‍ത്തു. 2009ല്‍ ബിജെപി ടിക്കറ്റില്‍ ഡാര്‍ജലിംഗില്‍ നിന്ന് മത്സരിച്ച ജസ്വന്ത് സിംഗിനെ ജിജെഎം പിന്തുണച്ചിരുന്നു. 2014ല്‍ എസ്.എസ് അലുവാലിയയ്ക്കും ജിജെഎം പിന്തുണയോടെ ഇവിടെന്ന് വിജയിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന പരാതി പല തവണയായി ജിജെഎം ഉന്നയിച്ചിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി പാര്‍ട്ടി എന്‍ഡിഎ വിട്ടതിന്റെ പിന്നാലെയാണ് ഗൂര്‍ഖ ജന്‍മുക്തിയും ദേശീയ ജനാധിപത്യ സഖ്യം വിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top