രണ്ട് ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക്

JDS to Congress

കര്‍ണാടകത്തിലെ രണ്ട് ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂടി രാജിവെച്ചു. എച്ച്.സി ബാലകൃഷ്ണ, ഇക്ബാല്‍ അന്‍സാരി എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇരുവരും നാളെ കോണ്‍ഗ്രസില്‍ ചേരും. നാളെ മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവരും കോൺഗ്രസിൽ ചേരും.

കര്‍ണാടകത്തില്‍ നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ നേരത്തേ രാജിവെച്ചിരുന്നു. സമീർ അഹമ്മദ് ഖാൻ, ശ്രീനിവാസമൂർത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് മുന്‍പ്‌ രാജിവച്ചത്.  ഇതോടെ ആകെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ആറായി. നാളെ മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവരും കോൺഗ്രസിൽ ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top