പപ്പുവ ന്യൂ ഗിനിയയിൽ ഭൂചലനം

papua new guinea 1

പപ്പുവ ന്യൂ ഗിനിയയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവുമില്ല.

രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പലയിടത്തും ഭൂമി പിളർന്നിട്ടുണ്ട്.

നേരത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പോർട്ബ്ലയറിന് 135 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top