രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

mass transfer of intelligence officials before polls

രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം നൽകാനൊരുങ്ങി മോദി സർക്കാർ. അഞ്ഞൂറോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്ന കർണാടകയിലെ ഉദ്യോഗസ്ഥരും സ്ഥലംമാറ്റ പട്ടികയിൽ ഉണ്ട്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം ഇത്രയും പേർക്ക് സ്ഥലംമാറ്റം നൽകുന്നത്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ നയം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് കൂട്ടസ്ഥലം മാറ്റം.

കൂട്ട സ്ഥലം മാറ്റം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ കർണാടകയിലെ ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റിയത് വിമർശനത്തിന് കാരണമായിട്ടുണ്ട്.

mass transfer of intelligence officials before polls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top