Advertisement

പന്തില്‍ കൃത്രിമം; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജി വെച്ചു

March 25, 2018
Google News 1 minute Read

കേപ്ടൗണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിവാദത്തിലായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നായകസ്ഥാനം രാജി വെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചിട്ടുണ്ട്. ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ താല്‍ക്കാലിക ക്യപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. രാജി വിവരം ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിച്ചു. പന്തില്‍ കൃത്രിമം കാണിച്ചത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കളങ്കമായതിനാല്‍ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരുണ്ടുന്നതും പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് വിവാദം ഉടലെടുത്തത്. സംഭവത്തില്‍ അംപയര്‍മാര്‍ ഇടപെട്ടതോടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തി ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ സ്മിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here