‘ചിപ്‌കോ’ പ്രസ്ഥാനത്തിന് ആദരമര്‍പ്പിച്ച് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍

Doodle chicago

വ്യക്ഷസ്‌നേഹത്തിന്റെ പര്യായമായ ചിപ്‌കോ പ്രസ്ഥാനത്തിനാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ 45-ാം പിറന്നാള്‍ ദിവസമായതിനാലാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. 1973ല്‍ പ്രകൃതി സ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തിലാണ് ചിപികോ മൂവ്‌മെന്റ് ആരംഭിച്ചത്. ‘അടുത്ത് നില്‍ക്കുക’ എന്നര്‍ത്ഥം വരുന്ന ഹിന്ദി പദമാണ് ‘ചിപ്‌കോ’. മരങ്ങള്‍ക്കു ചുറ്റും കൈകള്‍ കോര്‍ത്ത് പിടിച്ച് വനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ ചെയ്തത്. പ്രകൃതി സ്‌നേഹികളായ ആ സ്ത്രീകള്‍ തന്നെയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ താരങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top