കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ്

CPM

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ് നല്‍കും. ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് എം പി പി.കരുണാകരനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസുകള്‍ പരിഗണനയിലാണെങ്കിലും സഭയിലെ ബഹളം തുടരുന്നതിനാല്‍ ഇതു വരെ സ്പീക്കര്‍ ഇതിന്‍മേല്‍ നടപടിയെടുത്തിട്ടില്ല. കോണ്‍ഗ്രസ് തങ്ങളുടെ അടിയന്തര പ്രമേയം ചൊവ്വാഴ്ച്ച പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മും തങ്ങളുടെ പ്രമേയം നാളെ പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top