25 ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറക്കുന്നു

railway t cut down ticket rate of 25 shathabdi train

യാത്രക്കാർ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാനൊരുങ്ങി റെയിൽവെ. സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള
റെയിൽവെയുടെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.
നിരക്ക് കുറച്ച് യാത്രക്കാരെ ആകർഷിക്കുന്നതിനുവേണ്ടി 25 ശതാബ്ദി ട്രെയിനുകൾ റെയിൽവെ അധികൃതർ കണ്ടെത്തിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ട് റൂട്ടുകളിൽ കഴിഞ്ഞവർഷം നിരക്ക് കുറച്ച് നടത്തിയ പരീക്ഷണത്തിൽ വരുമാനം 17 ശതമാനം വർധിച്ചതായും ബുക്കിങ് 63 ശതമാനം വർധിച്ചതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 25 ശതാബ്ദി ട്രെയിനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top