ജനനേന്ദ്രിയം മുറിക്കല്‍; മൊഴിയില്‍ മലക്കം മറിഞ്ഞ് സ്വാമി ഗംഗേശാനന്ദ

Gangeshan

ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതല്ലെന്ന് സ്വാമി ഗംഗേശാനന്ദയുടെ മൊഴി. രണ്ട് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതാണെന്നും പരാതിയില്ലാത്തതുകൊണ്ടാണ് സ്വയം മുറിച്ചതാണെന്ന് മുന്‍പ് മൊഴി നല്‍കിയതെന്നും ഗംഗേശാനന്ദയുടെ പുതിയ മൊഴി. താന്‍ സ്വയം മുറിച്ചതാണെന്ന മൊഴി മാറ്റി പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുകയാണ് ഗംഗേശാനന്ദ. ഗംഗേശാനന്ദ തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതായി ഒരു യുവതി നേരത്തേ മൊഴി നല്‍കിയിരുന്നു. തന്നെ ഉപദ്രവിക്കുന്നത് കൂടിയപ്പോള്‍ പെണ്‍കുട്ടി സ്വാമിയെ തിരിച്ചാക്രമിച്ചെന്നായിരുന്നു പോലീസ് കേസ്. അന്ന് മൊഴിയെടുത്തപ്പോള്‍ താന്‍ സ്വയം മുറിച്ചു എന്നായിരുന്നു സ്വാമി മൊഴി നല്‍കിയത്. എന്നാല്‍, ഇന്ന് സ്വാമി മൊഴി മാറ്റി പറഞ്ഞിരിക്കുകയാണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു വീ​ട്ടി​ൽ​വ​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 19നാ​യി​രു​ന്നു സം​ഭ​വം. പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നി​ടെ യു​വ​തി ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി​യെ​ന്നാ​യി​രു​ന്നു കേ​സെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് മൊ​ഴി​മാ​റ്റി. സ്വാമിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top