തൃശൂരില്‍ മലമ്പാമ്പ് വേട്ട; നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചത് മൂന്ന് മലമ്പാമ്പുകളെ

Python Thrissur

തൃശൂര്‍ ജില്ലയിലെ എറവ് ആറാംകല്ലില്‍ മലമ്പാമ്പ് വേട്ട. ആറാംകല്ല് തോട്ടുപുര കയ്യാലയില്‍ നിന്നാണ് പാമ്പുകളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ആള്‍താമസമില്ലാത്ത കാടുപിടച്ച പരിസരത്തുനിന്നാണ് പാമ്പുകളെ പിടികൂടാനായത്. ഇതുവരെ മൂന്നോളം പാമ്പുകളെ പിടികൂടി കഴിഞ്ഞു. സ്ഥലത്ത് ഇനിയും പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചാംകല്ലിലെ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിലാണ് മലമ്പാമ്പുകളെ പിടികൂടിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് സ്ഥലത്തെത്തിയിരിക്കുന്നത്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More