മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

Nithin Gadkari and Pinarayi

കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് അവസാനം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍. മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ വച്ച് ഉച്ചയ്ക്ക് 12 മണിയോടെ കൂടിക്കാഴ്ച ആരംഭിക്കും. ബൈപ്പാസിനു പകരം മേല്‍പ്പാലം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജെയിംസ് മാത്യു എംഎല്‍എ നേരത്തേ അറിയിച്ചിരുന്നു. കീഴാറ്റൂരില്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലെ അലൈന്‍മെന്റ് മാറ്റണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണമെന്നതിനാല്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top