ആംബുലൻസില്ല; യുപിയിൽ പിതാവിൻറെ മൃതദേഹം സൈക്കിൾ റിക്ഷയിൽ 8 കിലോമീറ്റർ ചുമന്ന് ഭിന്നശേഷിക്കാരനായ മകൻ

differently abled son carries father dead body for 8 km

ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം പിതാവിന്റെ മൃതദേഹം എട്ട് കിലോമീറ്റർ സൈക്കിൾ റിക്ഷയിൽ ചുമന്ന് ഭിന്നശേഷിക്കാരനായ മകൻ. ഉത്തർ പ്രദേശിലെ ബാരാബങ്കിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

ത്രിവേദി ഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ മരിച്ച 50 വയസ്സുകാരൻ മർഷറാമിന്റെ മൃതദേഹമാണ് ഭിന്നശേഷിക്കാരനായ മകൻ രാജ്കുമാറും മകൾ മഞ്ജുവും സൈക്കിൾ റിക്ഷയിൽ വീട്ടിലെത്തിച്ചത്.

രണ്ട് ആംബുലൻസുകൾ മാത്രമേ ജില്ലയിലുള്ളൂവെന്നും രണ്ട് വാഹനങ്ങളും സ്ഥലത്തില്ലാതിരുന്നത് കൊണ്ടാണ് വിട്ടുനൽകാൻ കഴിയാതെപോയതെന്നും ആശുപത്രി അധികൃതർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top