ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണ്ട; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു

ഗാന്ധി വധത്തില്‍ പുനരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഗാന്ധി വധത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി നിയമിച്ച അമിക്കസ് ക്യൂറി നേരത്തേ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. പങ്കജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് ഗാന്ധി വധത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി സുപ്രീം കോടതി തള്ളി കളഞ്ഞു. അമേരിക്കയില്‍ ഗാന്ധി വധവുമായി ബന്ധപ്പെട്ട ചില രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമാണെന്നും അത്തരം വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും അതിനാല്‍ തന്നെ ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here