ഹെലികോപ്റ്റര്‍ തെന്നിമാറി; നെടുമ്പാശേരിയില്‍ ഒഴിവായത് വന്‍ ദുരന്തം

Nedumbasseri airportt

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി. വിമാനത്താവളത്തിലെ അധികൃതരുടെ നിര്‍ണായകമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ഹെലികോപ്റ്റര്‍ തെന്നിമാറിയതിനെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. ആര്‍ക്കും പരിക്കുകളില്ല.

ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​മെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ തി​രി​ഞ്ഞു​വി​ട്ട​താ​യാ​ണു വി​വ​രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top