മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

pinarayi vijayan

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനം കാണാന്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കഴ്ച നടത്തി. മുഖ്യമന്ത്രി-നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച ഡല്‍ഹിയില്‍ അവസാനിച്ചു. കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള സാധ്യതകളെ കുറിച്ച് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. പദ്ധതിയുടെ അലൈന്‍മെന്റില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാല്‍, ചര്‍ച്ചയെ കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top