ഏപ്രില്‍ രണ്ടിന് പണിമുടക്ക്; ബിഎംഎസ് പങ്കെടുക്കില്ല

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്രനേതൃത്വം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് വിജയകുമാര്‍ വിശദീകരച്ചു. തൊഴിലാളികള്‍ക്ക് സ്ഥിരതയുള്ള ജോലി സംവിധാനം ഉറപ്പ് വരുത്താതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയത്തിനെതിരായ പ്രതിഷേധ സൂചകമായാണ് ഏപ്രില്‍ രണ്ടിന് പണിമുടക്ക് നടത്താന്‍ ട്രേഡ് യൂണിയനുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top