ജയിൽചാടാൻ തീയിട്ടു; 68 മരണം

വെനസ്വേലയിൽ കിടക്കകൾക്ക് തീയിട്ട് ജയിൽ ചാടാൻ ശ്രമിക്കവെ 68 പേർ മരിച്ചു.

കിടക്കകൾക്ക് തീയിട്ടതിനെ തുടർന്ന് പൊലീസും തടവുകാരും തമ്മിൽ സംഘർഷമുണ്ടാവുകയും സംഘർഷം നിയന്ത്രണാതീതമായപ്പോൾ ആയുധങ്ങളുമായി എത്തിയ പോലീസ് വെടിയുതിർക്കുകയായിരുന്നു.

കലാപത്തിൻറെ കാരണങ്ങൾ അന്വേഷിക്കാൻ നാലംഗ കമീഷനെ നിയമിച്ചിട്ടുണ്ട്. കലാപത്തെ തുടർന്ന് തടവുകാരുടെ കുടുംബം ജയിലിന് പുറത്ത് തടിച്ച് കൂടുകയും. സംഭവത്തിൽ കുടുംബാംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും പൊലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top