തലസ്ഥാനത്ത് വീണ്ടും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്

തലസ്ഥാനത്ത് വീണ്ടും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്. നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരിയുടെ എസ്.ബി.ഐ. ക്രഡിറ്റ് കാര്‍ഡില്‍ നിന്നാണ് 85000 രൂപ നഷ്ടമായത്. സെനിത്തില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ്.എം.എസ്. വന്നു. ബാങ്കുമായി ബന്ധപ്പെടുമ്പോഴേക്കും പണം നഷ്ടമായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ സമാനമായ 3-4 കേസുകള്‍ കൂടി ഉള്ളതായി അറിയാന്‍ കഴിഞ്ഞുവെന്ന് ഹരി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top