ഐസിഐസിഐ ബാങ്കിനെതിരെ പിഴ ചുമത്തി ആർബിഐ

rbi imposes fine on ICICI

ഐസിഐസിഐ ബാങ്കിനെതിരെ റിസർവ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും തുക ഒരു കേസിൽ പിഴ ചുമത്തുന്നത്.

സർക്കാർ കടപ്പത്രങ്ങൾ മർഗ്ഗ നിർ!ദ്ദേശങ്ങൾ പാലിക്കാതെ കാലാവധി എത്തുന്നതിന് മുൻപ് വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസിഐസിഐ ബാങ്കിനെതിരായ നടപടി.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വീഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നൽകിയെന്ന ആരോപണത്തിന് പുറകേയാണ് ആർബിഐ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top