നയതന്ത്ര ഉദോഗസ്ഥരെ പുറത്താക്കിയ സംഭവം; അമേരിക്കയ്ക്ക് മറുപടി നല്‍കി റഷ്യ

America russiaa

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയ്ക്ക് റഷ്യയുടെ മറുപടി.  60 അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കും. സെന്‍റ് പീറ്റേഴ്സ് ബർഗിലുള്ള അമേരിക്കൻ കോണ്‍സുലേറ്റും അടച്ചുപൂട്ടും. മുൻ റഷ്യൻ ചാരനേയും മകളെയും ബ്രിട്ടനിൽ വധിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top