ഭാരത ബന്ദ്; പത്ത്,പന്ത്രണ്ട് ക്ലാസ് പുനർ പരീക്ഷ മാറ്റി

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ തുടർന്ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ പുനർ പരീക്ഷ മാറ്റി വച്ചു. പഞ്ചാബിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് പരീക്ഷമാറ്റിയത്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനിച്ചത്. പട്ടികജാതി/വർഗ പീഡനനിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ചാണു വിവിധ ദലിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ്, ഭാരിപ് ബഹുജൻ മഹാസംഘ്, ജനതാ ദൾ, സിപിഐ, വിവിധ ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ സേവാ ദൾ, ജാതി ആന്ദ് സംഘർഷ് സമിതി, സംവിധാൻ സംവർധൻ സമിതി, നാഷനൽ ദലിത് മൂവ്മെന്റ് ഫോർ ജസ്റ്റിസ് തുടങ്ങിയ സംഘടനകൾ.സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here