ജിയോ പ്രൈം മെമ്പർഷിപ്പ് കാലാവധി സൗജന്യമായി നീട്ടാം; ചെയ്യേണ്ടത് ഇങ്ങനെ

jio

രാജ്യത്തെ ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ച് വീണ്ടും റിലയൻസ് ജിയോ അധികൃതർ. ജിയോ പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് അതിന്റെ കാലാവധി സൗജന്യമായി നീട്ടാം എന്നതാണ് പുതിയ പ്രഖ്യാപനം.

ഇതിനായി മൈജിയോ ആപ്പിൽ പോയി അതിൽ ‘എക്‌സ്റ്റൻഡ്’ എന്ന ടാബ് ക്ലിക്ക് ചെയ്താൽ മാത്രം മതി.

മാർച്ച് 31 ആയിരുന്നു പ്രൈം മെമ്പർഷിപ്പ് അവസാനിക്കുന്ന ദിവസം. എന്നാൽ മെമ്പർഷിപ്പ് സൗജന്യമായി എക്സ്റ്റൻഡ് ചെയ്യുന്നതോടെ പ്രൈം മെമ്പർഷിപ്പ് കാലാവധി 2019 മാർച്ച് 31 വരെയാകും. 99 രൂപയാണ് ജിയോ പ്രൈം അംഗത്വ ചാർജ്ജ്. സാധരാണ ഉപഭോക്താക്കൾക്ക് നൽകിയിരുന്നതിനേക്കാൾ കൂടുതൽ ഇളവുകളും ഓഫറുകളുമാണ് ജിയോ പ്രൈം അംഗങ്ങൾക്ക് നൽകിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top