ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തുന്നു

iran to impose ban on telegram

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് നിരോധനമെന്ന് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ അലെയ്ദിൻ ബറൂജർദി പറഞ്ഞു

ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ അലയ്ദിൻ ബറൂജർദി ഒരു റേഡിയോ അഭിമുഖത്തിലാണ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേർപ്പെടുത്താൻ പോവുന്ന കാര്യം വ്യക്തമാക്കിയത്. സർക്കാറിൻറെ ഉന്നതതലത്തിൽ നിന്നുമാണ് നിരോധനത്തിനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top