ഭാരത് ബന്ദ് സംഘർഷം; ഹരിദ്വാറിൽ നിരോധനാജ്ഞ

curfew in haridwar amidst bharath bandh conflict

ഭാരത് ബന്ദ് സംഘർഷത്തെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ നടന്ന സംഘർഷത്തിൽ ഏറ്റവും അധികം പേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മീററ്റിലും നിരോധനാജ്ഞ തുടരും. ഇവിടങ്ങളെ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ചാണ് ദളിത് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top