പഞ്ചവര്‍ണ്ണ തത്തയുടെ ട്രെയിലര്‍ എത്തി

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ജയറാം ചിത്രം പഞ്ചവര്‍ണ്ണ തത്തയുടെ ട്രെയിലര്‍ പുറത്ത്. മുടി മൊട്ടയടിച്ച് തടിച്ച രൂപത്തിലാണ് ജയറാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശബ്ദത്തിലും വ്യത്യാസമുണ്ട്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,  കുഞ്ചന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top