Advertisement

പട്ടികജാതി-വര്‍ഗ നിയമഭേദഗതി; നിലപാട് മയപ്പെടുത്താതെ സുപ്രീം കോടതി

April 3, 2018
Google News 1 minute Read
Supreme court judiciary

പട്ടികജാതി-വര്‍ഗ നിയമഭേദഗതി നടത്തിയ കോടതി വിധിയില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. പട്ടികജാതി നിയമത്തെ കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അടിസ്ഥാനരഹിതമാണെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീം കോടതി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചത്. പ്രക്ഷോഭം നടത്തുന്നവര്‍ നിയമഭേഗഗതിയിലെ കാര്യങ്ങള്‍ വിശദമായി വായിക്കാതെയാണ് പ്രതിഷേധിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പട്ടികജാതി നിയമത്തെ ദുര്‍ബലപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ ഇന്ന് പറഞ്ഞിരുന്നു. ഭാരത് ബന്ദിനോടനുബന്ധിച്ച് ദളിത് പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here