വിഴിഞ്ഞം തുറമുഖം; പദ്ധതി വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

vizhinjam

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയം നീട്ടി തരണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം പിണറായി വിജയന്‍ നിരസിച്ചു. സമയം നീട്ടി തരാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമഗ്രഹികള്‍ ഉടന്‍ എത്തിച്ച് നിര്‍മ്മാണം തുടരണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് സമയം നീട്ടിതരണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top