കാവേരി ബോര്‍ഡ് രൂപീകരണം; നാളെ തമിഴ്‌നാട്ടില്‍ ബന്ദ്‌

Tamilnadu Bandh

കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ തമിഴ്നാട്ടില്‍ നാളെ ബന്ദിന് ആഹ്വാനം  ചെയ്തു. ഡിഎംകെക്ക് ഒപ്പം മുഖ്യപ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്ന ബന്ദ് തമിഴ്നാടിനെ നിശ്ചലമാക്കിയേക്കും. അടുത്തഘട്ട സമര പരിപാടികളെ പറ്റി ആലോചിക്കാൻ ഡിഎംകെ പ്രതിപക്ഷപാർട്ടികളുടെ യോഗവും നാളെ വിളിച്ചിട്ടുണ്ട്. ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കർഷകസംഘങ്ങളും വ്യാപാരികളും പിന്തുണയ നല്‍കുന്നുണ്ട്. റോഡ്, റെയിൽ ഗതാഗതം തടസപ്പെടും. ബസ് സർവീസ് നടത്തില്ലെന്ന് കർണാടക ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top