കരയുന്ന കുട്ടിക്കേ പാലുള്ളൂ, എന്റെ പരാതി തീര്‍ന്നു; ഗോപി സുന്ദര്‍

gopi sundar

കമ്മാരസംഭവം ഓഡീയോ ലോഞ്ചില്‍ തന്റെ പ്രസംഗം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്ത്. ചിത്രത്തിന്റെ ഓഡീയോ ലോഞ്ച് ചടങ്ങിന്റെ വീഡിയോ പുറത്ത് വിട്ടപ്പോള്‍ പ്രൊമോട്ടേഴ്സ് ഗോപി സുന്ദറിന്റെ പ്രസംഗത്തിന്റെ ഭാഗം ഇട്ടിരുന്നില്ല. ഇതിന് എതിരെ ഫെയ്സ് ബുക്കില്‍ ഗോപി സുന്ദര്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് പ്രസംഗ വീഡിയോ ലഭിച്ച ഗോപി സുന്ദര്‍ ഈ വീഡിയോ ഫെയ്സ് ബുക്കില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.   കരയുന്ന കുട്ടികള്‍ക്കേ പാലുള്ളൂ എന്റെ പരാതി തീര്‍ന്നു എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.  ആരെയും കുറ്റം പറയാനില്ല, ജയ് കുമാര സംഭവം എന്നാ വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top