കാവേരി വിഷയം; ലോക്‌സഭയില്‍ അണ്ണാ ഡിഎംകെ ബഹളം

കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വെക്കുന്നു. എംപിമാരുടെ പ്രതിഷേധം കനത്തതോടെ 12 മണി വരെ ലോക്‌സഭാ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. ബഹളം കനക്കുകയാണെങ്കില്‍ സഭ ഇന്നത്തേക്ക് പിരിയാനും സാധ്യതയുണ്ട്. കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ടിഡിപി, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജ്യസഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 2 മണി വരെ രാജ്യസഭയും നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top