പരോള്‍ സിനിമയിലെ ‘വിപ്ലവ ഗാനം’ വീഡിയോ പുറത്തിറങ്ങി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശരത്ത് സാദിത്ത് സംവിധാനം ചെയ്യ്തിരിക്കുന്ന ‘പരോള്‍’ എന്ന സിനിമയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ‘ചുവന്ന പുലരി…’ എന്നാരംഭിക്കുന്ന വിപ്ലവ ഗാനമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരത്താണ്. വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ ആറിന് തിയേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top