തെറ്റ് സമ്മതിക്കുന്നു; തെറ്റുകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു: വികാരനിര്‍ഭരനായി വീണ്ടും സ്മിത്ത്

smith australia

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തനിക്ക് ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഗൗരവമായി കാണുന്നുവെന്നും ചെയ്തു പോയ തെറ്റ് സമ്മതിക്കുന്നുവെന്നും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്.

വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്നും വിലക്ക് തീരുംവരെ കളിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. താനുള്‍പ്പെടെയുള്ള താരങ്ങളെ വിലക്കിക്കൊണ്ടുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അത് അംഗീകരിക്കുന്നുവെന്നും സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം തനിക്കുതന്നെയാണെന്നും സ്മിത്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലായിരുന്നു വിവാദമായ പന്ത് ചുരണ്ടല്‍ നടന്നത്. ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഓരോ വര്‍ഷം വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്നു. പന്ത് ചുരണ്ടിയ ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, താരങ്ങള്‍ പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചതോടെ അവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചുരുക്കണമെന്ന ആവശ്യത്തിലാണ് മുന്‍ ഓസീസ് താരങ്ങളും ക്രിക്കറ്റ് ആരാധകരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top