തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

Divya S Aiyyer

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്തു മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ദിവ്യ എസ് അയ്യരെ മാറ്റിയിരിക്കുന്നത്. വര്‍ക്കല ഭൂമി ഇടപാട് വിവാദത്തില്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ക്കലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി മറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കുന്നതില്‍ ദിവ്യ എസ് അയ്യര്‍ തന്റെ സബ് കളക്ടര്‍ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണോ സ്ഥലം മാറ്റുന്ന നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top