കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

gururaj

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് മെഡല്‍ നേടിയത്.  56 കിലോയില്‍ വെള്ളിയാണ് ഗുരുരാജ നേടിയത്. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍&ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.

നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top